HIGHLIGHTS : ദില്ലി: രാജ്യസഭയില്‍ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്കുള്ള
ദില്ലി: രാജ്യസഭയില്‍ പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്കുള്ള ജോലിക്കയറ്റ സംവരണ ബില്‍ പാസാക്കി. തിങ്കളാഴ്ച ബില്ല് വോട്ടിങിനിട്ടപ്പോള്‍ 184 പേര്‍ ബില്ലിനനുകൂലമായും 8 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു.
എന്നാല്‍ ലോകസഭയില്‍ ഈ ബില്‍ ഇപ്പോള്‍ പരിഗണിക്കാന്‍ ഇടയില്ല. ബില്ലിനെ ശക്തമായി എതിര്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടി യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണിത്.
എസ്പി ബില്ലിനെ എതിര്‍ത്തപ്പോള്‍ ബിഎസ്പി ബില്ലിനെ അനുകൂലമായി വോട്ടുചെയ്തു.
ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ രാജ്യസഭയില്‍ കൊണ്ടുവന്ന ബില്ലിന് അനുകൂലമായി വോട്ടുചെയ്ത് കേന്ദ്രസര്‍ക്കാറിനെ ബിഎസ്പി രക്ഷിച്ചപ്പോള്‍ മായാവതിക്ക് നല്‍കിയ ഉറപ്പാണ് സ്ഥാനക്കയറ്റ സംവരണ ബില്‍ അവതരിപ്പാക്കാമെന്നത്.