സ്ത്രീയുടെ കുളി പകര്‍ത്തിയ എംഎല്‍എയുടെ ഗണ്‍മാന്‍ അറസ്റ്റില്‍

ഹൈദരബാദ്: കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ നഗ്ന രംഗങ്ങള്‍ സെല്‍ഫോണുപയോഗിച്ച് പകര്‍ത്തിയ എംഎല്‍എയുടെ ഗണ്‍മാനെ പോലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്രയിലെ പടഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ നരസിപ്പൂര്‍ എംഎല്‍എയായ കോതാപ്പള്ളി സുബ്ബരായിഡുവിന്റെ സെക്യൂരിറ്റി ഗാര്‍ഡായ ശിവകുമാറാണ് തിങ്കളാഴ്ച പിടിയിലായത്.

നരസിപ്പൂര്‍ ഗസ്റ്റ്ഹൗസില്‍ നിന്നാണ് ഇയാള്‍ വീഡിയോ പകര്‍ത്തിയത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് ഇയാളെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരിയാണ്.

Share news
error: Content is protected !!
Scroll to Top