HIGHLIGHTS : ഭോപ്പാല്‍: പൂവാലന്‍മാര്‍ ശ്രദ്ധിക്കുക!
ഭോപ്പാല്‍: പൂവാലന്‍മാര്‍ ശ്രദ്ധിക്കുക! ഭോപ്പാല്‍ നഗരത്തില്‍ സ്ത്രീകളോട് ആഭാസകരമായി പെരുമാറുകയും കമന്റടിക്കുകയും ചെയ്ത 36 പേരെ പോലീസ് പിടികൂടി വ്യത്യസ്തമായൊരു ശിക്ഷ നടപ്പാക്കി. നഗരത്തിലെ പ്രധാന തെരുവുകളും, ന്യൂമാര്‍ക്കറ്റ്, മനീഷ മാര്‍ക്കറ്റ്, 10 നമ്പര്‍ ബസ്റ്റോപ്പ് എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ പൂവാലന്‍മാരെ ജനത്തിരക്കേറിയ പൊതു സ്ഥലത്ത് കൊണ്ടുവന്ന് 100 സിറ്റ് അപ് വീതം ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ ആളുകളോട് എന്താണ് ഇവര്‍ ചെയ്ത കുറ്റമെന്ന് അറിയിക്കുകയും ചെയ്തു.
പിന്നീട് ഇവരെ സ്റ്റേഷനിലെത്തിച്ച് താക്കീത് ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു.
പിടികൂടിയവരില്‍ യുവാക്കള്‍ മാത്രമല്ല ഉണ്ടായിരുന്ന ഭോപ്പാലിലെ ഉന്നത പദവിയിലുള്ള സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടായിരുന്നു.