HIGHLIGHTS : തിരു: സരിത എസ് നായരുടെ സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട്
തിരു: സരിത എസ് നായരുടെ സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തില്‍ പ്രതിപക്ഷം കൊണ്ടുന്നവന്ന അടിയന്തിര ചര്‍ച്ചയില്‍ നിയമ സഭ ഇളകി മറിയുന്നു. അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി നടത്തിയ മറുപടി പ്രസംഗത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി.പ്രതിപക്ഷം മുഖ്യമന്ത്രി രാജിവെക്കണം എന്നെഴുതിയ ബാനറും പോസ്റ്ററുകളുമായാണ് നിയമസഭയിലെത്തിയിരിക്കുന്നത്.
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് കുടുഃബകാര്യങ്ങള്‍ സംസാരിക്കാനായിന്നെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അനേ്വഷിക്കാന്‍ എഡിജിപിയെ ചുമതലപെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.ഈ വിഷയത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നഷ്ടമുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

എന്നാല്‍ ബിജു രാധാകൃഷ്ണന്‍ ഒരു മണിക്കൂര്‍ എന്ത് കുടുഃബകാര്യമാണ് സംസാരിച്ചതെന്ന് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യൂ ടി തോമസ് ചോദിച്ചു.
11 മണിക്ക് ഇടത് യുവജന സംഘടനകള്‍ നിയമസഭയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭക്ക്പുറത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്.