HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ ജയില്‍ സൂപ്രണ്ടിന്
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയ പരാതി കോടതിയില്‍ സമര്‍പ്പിച്ചു. അട്ടക്കുളങ്ങര വനിതാ സൂപ്രണ്ട് നേരിട്ടാണ് സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില സമര്‍പ്പിച്ചത്. സരിത ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് ജയില്‍ സൂപ്രണ്ട് മുദ്ര വെച്ച കവറിനുള്ളില്‍ പരാതി സിജെഎം കോടതിയിലെ ശിരസ്ഥാറിന് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം സരിതക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ കുറിച്ച് അട്ടക്കളങ്ങര ജയിലില്‍ കോടതി ഉത്തരവ് ലഭിക്കുകയും തുടര്‍ന്ന് മൊഴി എഴുതി നല്‍കാന്‍ ഒരുകെട്ട് പേപ്പറും പേനയും ഉത്തരവിന്റെ പകര്‍പ്പും സരിതക്ക് നല്‍കിയിരുന്നു.

സരിതയുടെ പരാതി കോടതിയില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന സരിതയുടെ അഭിഭാഷകന്‍ ഫെനിയെ ഒഴിവാക്കി മൊഴി നേരിട്ട് എഴുതി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സരിതയെ കാണാന്‍ കോടതി അനുവാദമുണ്ടെന്ന് പറഞ്ഞ് ജയിലില്‍ എത്തിയ സരിതയുടെ അഭിഭാഷകന്‍ ഫെനിയെ ജയില്‍ സൂപ്രണ്ട് സരിതയെ കാണാന്‍ അനുവദിച്ചില്ല.