HIGHLIGHTS : കോഴിക്കോട് :
കോഴിക്കോട് : മലയാള സിനിമാലോകത്തെ പിന്നിട്ട നൂറ്റാണ്ടിന്റെ ഓര്‍മ്മകളിലേക്ക് വെളിച്ചം വീശുന്ന ‘ Cinema&Television’ പ്രദര്‍ശനം ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും, കോഴിക്കോട്ടുകാര്‍ക്കും നവ്യാനുഭവമായി.
മെയിന്‍ ഫ്രെയിം സ്റ്റുഡിയോയുടെ 25 ാം വാര്‍ഷികം പ്രമാണിച്ച് മെയിന്‍ ഫ്രെയിമും, ഓള് കേരള ടെലിവിഷന്‍ ചേമ്പറും സംയുക്തമായി കോഴിക്കോട് ടൗണ്‍ ഹാളില്‍ മാര്‍ച്ച് 7,8,9 തിയ്യതികളില്‍ നടന്ന എക്സിബിഷന് സമാപിച്ചു.


വിഗതകുമാരന് എന്ന ചിത്രത്തിന് ഉപയോഗിക്കുന്ന തരത്തില്‍പ്പെട്ട ‘ഡര്‍ബി’ ക്യാമറ മുതല്‍ ആധുനിക കാനോണ്‍ 7ഡി വരെയുള്ള ക്യാമറകളും, എഡിറ്റിങ്ങ് ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക വളര്‍ച്ച എങ്ങനെ മലയാള സിനിമയെ സഹായിച്ചു എന്നത് വ്യക്തമാക്കുന്നവയായിരുന്നു.
ഇതിനു പുറമെ 70 കളില്‍ പ്രേഷകനെ ടാക്കീസുകളിലേക്കടുപ്പിച്ച സിനിമ പാട്ടു പുസ്തകങ്ങള്‍, നോട്ടീസുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിരുന്നു. പല പഴയ ചിത്രങ്ങളുടെ തിരക്കഥയുടെ കയ്യെഴുത്തു പ്രതികളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.
എംജിഎസ് നാരായണന് ഉദ്ഘാടനം ചെയ്ത എക്സിബിഷനില്‍ സംവിധായകന് ജോയ് മാത്യു മുഖ്യാതിഥിയായിരുന്നു.