HIGHLIGHTS : തിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍
തിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കമലിന്റെ ‘സെല്ലുലോയിഡാണ്’ മികച്ച ചിത്രം. മികച്ച നടനായി പൃഥ്വിരാജിനെയും നടിയായി റീമ കല്ലിങ്കലിനെ തെരഞ്ഞടുത്തു. രണ്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പൃഥ്വിരാജിന് ലഭിക്കുന്നത്. 2006 ല്‍ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിക്ക് അവാര്‍ഡ് ലഭിച്ചത്. സെല്ലുലോയിഡിലെയും അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലെ ്അഭിനയത്തിനാണ് പൃഥ്വിവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. 22 ഫിമെയില്‍ കോട്ടയത്തിലെ അഭിനയത്തിനാണ് റീമ കല്ലിങ്കലിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്.
മകച്ചസംവിധായകന്‍ ലാല്‍ ജോസാണ്(ചിത്രം അയാളും ഞാനും തമ്മില്‍). രണ്ടാമത്തെ മികച്ച ചിത്രമായി മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി തിരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ നടനായി മനോജ് കെ ജയനെയും നടിയായി സജിത മഠത്തിലിനെയും തിരഞ്ഞെടുത്തു.
മന്ത്രി കെ ബി ഗണേഷ് കുമാറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഐവിശശി അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാരനിര്‍ണയം നടത്തിയത്.
English Summary :
MORE IN പ്രധാന വാര്‍ത്തകള്‍