കൊച്ചി : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിലേക്ക് കേരളത്തിന്റെ പുതിയ ടീമിനെ കണ്ടെത്താനുള്ള ട്രയല്‍സ് തുടങ്ങി. തിരക്കു കാരണം പൃഥ്വിരാജ്,കുഞ്ചക്കോ ബോബന്‍, ആസിഫലി, ബാല തുടങ്ങിയ ചില താരങ്ങള്‍ പിന്‍മാറിയതോടെയാണ് പുതിയ തരങ്ങള്‍ക്കായുള്ള സെഷന്‍ ട്രയല്‍സ് ആരംഭിച്ചിരിക്കുന്നത്. അമ്പതോളം സിനമാ സീരിയല്‍ താരങ്ങളാണ് ട്രയല്‍സില്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ തവണത്തെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ മികച്ച പ്രകടനം വന്‍ ജനപ്രീതി നേടിയിരുന്നു. പല താരങ്ങളുടെയും കരിയര്‍ഗ്രാഫ് തന്നെ മാറ്റി മറിച്ചതായിരുന്നു ഇത്. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് ഇത്തവണ ടീമില്‍ ഇടം നേടാന്‍ താരങ്ങളുടെ ഒരു വന്‍ പടതന്നെ സെലക്ഷന്‍ നടക്കുന്ന സെന്റ് പോള്‍സ് ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്.
ഫെബ്രുവരി 9ന്് മുംബൈക്കെതിരെ കൊച്ചിയിലാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം നടക്കുക.




