സെക്രട്ടറിയേറ്റ് ഉപരോധ സമരം എച്ച്ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : ഉമ്മന്‍ ചാണ്ടി രാജിവെക്കണം; പ്രകാശ് കാരാട്ട് തിരു:സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

cite

ഉമ്മന്‍ ചാണ്ടി രാജിവെക്കണം; പ്രകാശ് കാരാട്ട് 

തിരു:സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുകക്ഷികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല ഉപരോധ സമരം മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിന്റെ ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് ദേവഗൗഡ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 50 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും വലിയ സമരമാണെന്നും അദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ഉപരോധ സമരത്തെ അഭിസംബോധന ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. റെയില്‍വേ കോഴക്കേസില്‍ ഉത്തരവാദിത്വം ഏറ്റെടുത്താണ് കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍കുമാന്‍ ബന്‍സല്‍ രാജി വെച്ചതെന്നും സമാനമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രജിവെക്കണമെന്നും അദേഹം പറഞ്ഞു. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ജമ്മുകാശ്മീരില്‍ അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്കാണ് പട്ടാളത്തെ അയക്കേണ്ടതെന്നും അല്ലാതെ കേരളത്തിലെ അഴിമതി സംരക്ഷിക്കാനല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സോളാര്‍ തട്ടിപ്പ് നടന്നത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

സോളാര്‍ക്കേസില്‍ നേരിട്ടു പങ്കുണ്ടായിട്ടും മുഖ്യമന്ത്രി മുഖ്യമന്ത്രി എങ്ങിനെ ഇപ്പോഴും അധികരത്തില്‍ തുടരുന്നുവെന്ന് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച സുധാകര്‍ റെഡ്ഡി ചോദിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!