HIGHLIGHTS : മലപ്പുറം: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ
സൂര്യനെല്ലി പെണ്‍കുട്ടി വഴിപിഴച്ചവളെന്ന് ജസ്റ്റിസ് ബസന്തിന്റെ അധിക്ഷേപം
മലപ്പുറം: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ ജസ്റ്റിസ് ബസന്തിന്റെ നെറികെട്ട അധിക്ഷേപം. സൂര്യനെല്ലി പെണ്‍കുട്ടി ചെറുപ്പത്തിലേ മുതല്‍ വഴിപിഴച്ചവളായിരുന്നെന്നും പെണ്‍കുട്ടിയുടേത് ബാല വേശ്യാവൃത്തിയായിരുന്നു വെന്നും ബസന്തിന്റെ ആക്ഷേപം. ബാല വേശ്യാവൃത്തി ബലാത്സംഗമല്ല അത് അസാന്‍മാര്‍ഗികമാണെന്നും ‘ജസ്റ്റിസ്’ ആര്‍ ബസന്ത്.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബസന്ത് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തിയത്.
ജസ്റ്റിസ് ബസന്തും, അബ്ദുള്‍ ഗഫൂറുമടങ്ങിയ ഹൈക്കോടതി ബഞ്ചാണ് സൂര്യനെല്ലി കേസില്‍ സ്‌പെഷല്‍കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ടത്. പെണ്‍കുട്ടിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ജസ്റ്റിസ് ബസന്ത് ഉന്നയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയായിരിക്കെതന്നെ അവള്‍ തട്ടിപ്പ് കാട്ടിയിട്ടുണ്ടെന്നും പെണ്‍കുട്ടിക്ക് പക്വതയില്ലെന്നുമാണ് ബസന്ത് ആരോപിച്ചത്.
പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പരാമര്‍ശം നടത്തിയ സുപ്രീംകോടതി വിധിയേയും ബസന്ത് പരിഹസിച്ചു. ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി ഞെട്ടിയത് ഹൈക്കോടതി വിധിപ്രസ്താവം വായിക്കാത്തതുകൊണ്ടാണെന്ന് ബസന്ത് പ്രതികരിച്ചു.
2005 ലാണ് കേരളത്തെ ഞെട്ടിച്ച്‌കൊണ്ട് സൂര്യനെല്ലി കേസിലെ 35 പേരെയും ജസ്റ്റിസ് ബസന്തും, ജസ്റ്റിസ് കെ എ അബ്ദുള്‍ ഖഫൂറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.
ബസ്ന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.