HIGHLIGHTS : കോട്ടയം: സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ റിമാന്റ് ചെയ്തു. കോട്ടയത്തെ പ്രത്യേക കോടതിയാണ് ധര്‍മ്മരാജനെ റിമാന്‍ഡ് ചെയ്തത്.
കോട്ടയം: സൂര്യനെല്ലി കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജനെ റിമാന്റ് ചെയ്തു. കോട്ടയത്തെ പ്രത്യേക കോടതിയാണ് ധര്‍മ്മരാജനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ ധര്‍മ്മരാജനെ കോട്ടയം സബ് ജയിലിലേക്ക് കൊണ്ടുപോയി. നാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും. പോലീസ് മര്‍ദ്ദിച്ചോ എന്ന് ധര്‍മ്മരാജനോട് കോടതി ചോദിച്ചപ്പോള്‍ പോലീസുകാരെ കുറിച്ച് തനിക്കൊരു പരാതിയുമില്ലെന്ന് ധര്‍മ്മരാജന്‍ വെളിപ്പെടുത്തി.
ഇന്നലെയാണ് കര്‍ണാടകയിലെ സാഗറിന്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം ധര്‍മ്മരാജനെ അറസ്റ്റ് ചെയ്തത്. ഇന്ന് പതിനൊന്നു മണിയോടെയാണ് കോട്ടയത്തെത്തിച്ചത്.
പി ജെ കുര്യന് സൂര്യനെല്ലി കേസില്‍ പങ്കുണ്ടെന്ന് ധര്‍മ്മാരാജന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ധര്‍മരാജനെ പിടികൂടാന്‍ പ്രത്യക പോലീസ് സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധര്‍മ്മരാജന്‍ പിടിയിലായത്. ധര്‍മ്മരാജന്‍ പിടിയിലാകുമ്പോള്‍ തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു. സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങി മുങ്ങിയ ധര്‍മ്മരാജന്‍ ഏഴര വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.