സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച 55- കാരന്‍ പിടിയില്‍

തിരൂരങ്ങാടി: ഒരു വര്‍ഷത്തോളമായി പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരനെതിരെ കേസ്. പിതാവിന്റെ അടുത്ത സുഹൃത്തായ കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുളിക്കലകത്ത് അബ്ദുള്‍ റസാഖിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു.

സ്‌കൂള്‍ സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. ക്ലാസില്‍ എല്ലാ കുട്ടികള്‍ക്കുമ.ായി നടത്തിയ കൗണ്‍സിലിങ്ങില്‍ ഈ വിദ്യാര്‍ത്ഥിനിയുടെ വിമുഖത ശ്രദ്ധയില്‍പ്പെട്ടതോടെ ഒറ്റക്കുനടത്തിയ കൗണ്‍സിലിങ്ങിലാണ് ഇക്കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം തിരൂരങ്ങാടി പോലിസില്‍ അറിയിക്കുകയായിരുന്നു. ഇയാളുടെ വീട്ടില്‍ വെച്ചും കാറില്‍ വെച്ചുമാണ് പീഡനം നടത്തിയിരുന്നത്. ഒഴിവു ദിനങ്ങളില്‍ കുട്ടികളുടെ പരിപാടിക്കെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ കൊണ്ടു പോയി കാറില്‍വച്ച് പീഡിപ്പിച്ചിരുന്നു. അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. പീഡിപ്പിക്കുന്നതിന്റെ ഫോട്ടോയും വീഡിയോയും മൊബൈലില്‍ ഇയാള്‍ സൂക്ഷിച്ചിരുന്നു.

ഏറെക്കാലം വിദേശത്തായിരുന്ന ഇയാള്‍ക്കൊപ്പമാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവ് ജോലി ചെയ്തിരുന്നത്. നാട്ടിലും ഈ സുഹൃദ്ബന്ധം തുടര്‍ന്നതോടെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു റസാഖ്. ഈ സൗകര്യം മുതലെടുത്തായിരുന്നു പീഡനം വിദ്യാര്‍ത്ഥിയില്‍ നിന്ന് പീഡനവിവരമറിഞ്ഞ ചൈലഡ് ലൈന്‍ പ്രവര്‍ത്തകര്‍ പിതാവിനെ വിളിച്ച് ആത്മസുഹൃത്താരാണെന്ന് ചോദിച്ചപ്പോള്‍ റസാഖിന്റെ പേരാണ് പറഞ്ഞത്. ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.

 

Share news
error: Content is protected !!
Scroll to Top