സുഷ്മിത ബാനര്‍ജിയെ വധിച്ചത് ഇന്ത്യന്‍ ചാരവനിതയായതിനാല്‍: താലിബാന്‍

HIGHLIGHTS : കാബൂള്‍: ഇന്ത്യന്‍ എഴുത്തുകാരിയായ സുഷ്മിത ബാനര്‍ജിയെ വധിച്ചത് അവര്‍ ഇന്ത്യയുടെ ചാരവനിതയായതിനാലാണെന്ന് താലിബാന്‍..

കാബൂള്‍:  ഇന്ത്യന്‍ എഴുത്തുകാരിയായ സുഷ്മിത ബാനര്‍ജിയെ വധിച്ചത് അവര്‍ ഇന്ത്യയുടെ ചാരവനിതയായതിനാലാണെന്ന് താലിബാന്‍.. സുഷ്മിതയുടെ വധവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍സര്‍ക്കാര്‍ നിരവധി പേരെ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് പൂതുതായി രൂപം കൊണ്ട ഒരു താലിബാന്‍ ഗ്രൂപ്പ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ഒരു ഓണ്‍ലൈന്‍ ന്യൂസ് മാഗസിനിലൂടെ ഈ ഗ്രൂപ്പിന്റെ കമാന്റര്‍മാരിലൊരാളായ ഗോറി ഹംസയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ ആളുകള്‍ സുഷ്മിതയെ അവരുടെ വീട്ടില്‍ നിന്ന് തട്ടികൊണ്ടുപോയെന്നും മുന്നു മണിക്കൂറിനുള്ളി്ല്‍ വധിച്ചെന്നും ഇയാള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്
ഈ ഗ്രൂപ്പ് തനനെയാണ് അടുത്തിടെ ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചതിന് പിന്നിലെന്നും കരുതപ്പെടുന്നു.

49കാരിയായ സുഷ്മിത കൊല്‍ക്കത്ത സ്വദേശിനിയാണ്. അഫ്ഗാനിലെ വ്യവസായിയായ ജാന്‍ബാസ് ഖാനെ വിവാഹം കഴിച്ച് കഴിഞ്ഞ ജൂലൈയില്‍ അഫ്ഗാനിലേക്ക് പോകുകയായിരുന്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!