HIGHLIGHTS : ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചുപണി. ഇന്ത്യയുടെ
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചുപണി. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി സുശീല്‍കുമാര്‍ ഷിന്‍ഡ സ്ഥാനമേറ്റേക്കും.
നിലവിലെ ആഭ്യന്തരത്തിന്റെ ചുമതല വഹിച്ച ചിദംബരം കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി തുടരും. പ്രണബ് മൂഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ ധനവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. ഊര്‍ജമന്ത്രാലയത്തിന്റെ ചുമതല ഇനിമുതല്‍ വീരപ്പമൊയ്‌ലിക്കായിരിക്കും.
പാര്‍ട്ടിയുടെ ലോകസഭ അംഗങ്ങളുടെ നേതാവും ഷിന്‍ഡെ ആയിരിക്കും. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ