സുശീല്‍കുമാര്‍ വെള്ളിനക്ഷത്രം; ഇന്ത്യയ്ക്ക് ആറാം മെഡല്‍

HIGHLIGHTS : ലണ്ടന്‍ : ഒളിംപിക്‌സിന്റെ അവസാന മണിക്കൂറുകളില്‍

ലണ്ടന്‍ : ഒളിംപിക്‌സിന്റെ അവസാന മണിക്കൂറുകളില്‍ വിക്റ്ററി സ്റ്റാന്റില്‍ ഇന്ത്യയുടെ ത്രിവര്‍ണപതാക വീണ്ടും ഉദിച്ചുപൊങ്ങി. ഇന്ത്യയെ ലണ്ടനില്‍ നയിച്ച സുശീല്‍ കുമാര്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടി. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒളിംപിക്‌സില്‍ ആറ് മെഡലുകള്‍ നേടി.

ഫൈനലില്‍ ജപ്പാന്റെ യൊനെമിസുവാണ് സുശീലിനെ തോല്‍പ്പിച്ചത്. ക്വര്‍ട്ടറില്‍ ഗുസ്തിയിലെ ഒന്നാം സീഡ് ആയ ഉസ്‌ബെക്കിസ്ഥാന്റെ ഇക്തിയോര്‍ നവിറീസോവിനെയും സെമിയില്‍ കസാക്കിസ്ഥാന്റെ തനത്തറോവിനേയും തോല്‍പ്പിച്ചാണ് സുശീല്‍ അവസാനപോരാട്ടത്തിനിറങ്ങിയത്.

sameeksha-malabarinews

രണ്ട് ഒളിംപിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സുശീല്‍ കുമാര്‍ . പടിഞ്ഞാറന്‍ ദില്ലി സ്വദേശിയായ സുശീലിന്റെ നേട്ടം ഇന്ത്യക്കാര്‍ ഒന്നടങ്കം ആഹ്ലാദാരവത്തോടെയാണ് വരവേറ്റത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!