സീറ്റൊഴിവ് : റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

പുതിയ അധ്യയന വര്‍ഷത്തില്‍ തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളെജിലെ രണ്ടാം വര്‍ഷ ബി.എ.മലയാളം, അറബിക് (മൂന്നാം സെമസ്റ്റര്‍), രണ്ടാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് (മൂന്നാം സെമസ്റ്റര്‍) സീനിയര്‍ ക്ലാസ്സുകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത കോളെജുകളില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ ജുലൈ 17 വൈകീട്ട് 5 നകം പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കണം. പ്ലസ് റ്റു വിന്റെയും മുന്‍ വര്‍ഷം നടന്ന ഡിഗ്രി പരീക്ഷയുടെയും മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്യണം. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top