HIGHLIGHTS : തിരു: മുന്‍ എന്‍ജിഒ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് അശോകന് അന്തരിച്ചു.
തിരു: മുന്‍ എന്‍ജിഒ യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എച്ച് അശോകന് അന്തരിച്ചു. രാത്രി പതിനൊന്ന് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.തിരുവനന്തപുരം ആര്‍സിസിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദേഹത്തെ ജൂണ്‍ 25 നാണ് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്.
ദീര്‍ഘകാലം സര്‍ക്കാര്‍ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സി എച്ച് അശോകന് 2000 മുതല്‍ 2007 വരെ എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ സിപിഐഎം കോഴിക്കോട് ജില്ല കമ്മിറ്റിയംഗമാണ്.


ഇദേഹം ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഒമ്പതാം പ്രതിയാണ്.
മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലണ്ടനില്‍ പഠിക്കുന്ന മകള്‍ തിരിച്ചെത്തിയശേഷമേ സംസ്ക്കാര ചടങ്ങുകള്‍ നടക്കുകയുള്ളു.