സിസ്റ്റര്‍ ജസ്മിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകന്‍ പിടിയില്‍

കോട്ടക്കല്‍ :ആമേന്‍ എന്ന പുസ്തകെമഴുതി മതപൗരോഹിത്യത്തെ വെല്ലുവിളിച്ച സിസ്റ്റര്‍ ജെസ്മിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകന്‍ പിടിയില്‍., കോട്ടക്കലിനടുത്തെ കല്ലിങ്ങല്‍പറമ്പില്‍ എസ്എസ്എം ഹയര്‍ സ്‌കൂളിലെ അധ്യാപകന്‍ ജോര്‍ജ് സി പോളിനെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എറണാകുളം കോലഞ്ചേരി സ്വേദേശിയാണ്.
ജസ്മിയുടെ ആത്മകഥയായ ആമേന്‍ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് തന്റെ അമ്മയായ റാഹേലിന്റെ പേരില്‍ ഇമെയില്‍ അക്കൗണ്ടുണ്ടാക്കി അതിലൂടെ അശ്ലീല സന്ദേശം അയച്ചത്.

മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം പുറത്തായത് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ്. ഇയാള്‍ കോലഞ്ചേരിയിലെ ഒരു കഫേയില്‍ നിന്നാണ് സന്ദേശമയച്ചത്. രണ്ടുവര്‍ഷം മുമ്പ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് ആളെ ട്രെയിസ് ചെയ്ത് അറസ്റ്റ് ചെയ്തത്.

Share news
error: Content is protected !!
Scroll to Top