സിവില്‍ സര്‍വീസ് പരിശീലന കേന്നു്രം ആരംഭിച്ചു

മഞ്ചേരി: എയ്‌സ് സിവില്‍ സര്‍വീസ് പരിശീലന കേന്നു്രത്തിന്റെ ഉദ്ഘാടനം അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ
നിര്‍വഹിച്ചു. മഞ്ചേരി അയ്ഷ ടവറില്‍ കേന്നു്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ്
സെന്ററിന്റെ പ്രവര്‍ത്തനം.

പി.എസ്.സി, കെ.ടെറ്റ്, നെറ്റ്, സി.ടെറ്റ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെ
ചടങ്ങില്‍ എം.എല്‍.എ ആദരിച്ചു. എച്ച്.എസ്.എ റാങ്ക് ഫയല്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്
കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരനും ‘വിജയമാര്‍ഗം’ മാസികയുടെ പ്രകാശനം ന്യൂനപക്ഷക്ഷേമ വകുപ്പ്
ഡയറക്ടര്‍ ഡോ. പി.നസീറും വെബ്‌സൈറ്റ് ഉദ്ഘാടനം എ.ഡി.എം പി.മുരളീധരനും നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ആമയൂര്‍, സ്രാജുട്ടി, പി.പി.നൗഷാദ്,
എം.മൊയ്തീന്‍ മാസ്റ്റര്‍, കെ.രത്‌നാകരന്‍, സി.കെ.അബ്ദുല്‍ റഹൂഫ്, കുഞ്ഞിപ്പ മിഡ്‌ലാന്റ , ഫൈസല്‍
ആമയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top