HIGHLIGHTS : പാലക്കാട് : സിപിഐഎം സിപിഐ സംഘങ്ങള്‍ നെല്ലിയാമ്പതിയില്‍
പാലക്കാട് : സിപിഐഎം സിപിഐ സംഘങ്ങള്‍ നെല്ലിയാമ്പതിയില്‍ സന്ദര്‍ശനം തുടങ്ങി. എംഎ ബേബിയുടെ നേതൃത്വത്തില്‍ സിപിഐഎം സംഘവും സത്യന്‍ മൊകേരിയുടെ നേതൃത്വത്തില്‍ സിപിഐ സംഘവും നെല്ലിയാമ്പതിയില്‍ എത്തിയിട്ടുള്ളത്. ഭൂ പ്രശ്‌നം പഠിക്കാനാണ് എല്‍ഡിഎഫിന്റെ രണ്ടുകക്ഷികളും വ്യത്യസ്ഥ സംഘങ്ങളായി ഇവിടെ എത്തിയിരിക്കുന്നത്.
എംഎ ബേബി, എളമരം കരീം, എ കെ ബാലന്‍ തുടങ്ങിയവരടങ്ങിയ സിപിഐഎം സംഘം ആദ്യം ചെറുനെല്ലിയിലാണ് സന്ദര്‍ശനം തുടങ്ങിയത്.
സിപിഐ സംഘം മിറാഫോസ് എസ്‌റ്റേറ്റിലാണ് ആദ്യ സന്ദര്‍ശനം തുടങ്ങിയത്.

ചെറുനെല്ലി സന്ദര്‍ശനത്തിനു ശേഷം സിപിഐഎം സംഘം മിറാഫോസ് എസ്റ്റേറ്റ്, രാജാക്കാട് എസ്റ്റേറ്റ്, രവിവര്‍മ എസ്റ്റേറ്റ് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തും. അതിനു ശേഷം പാടഗിരി ഗസ്റ്റ് ഹൗസിലെത്തി തൊഴിലാളികള്‍, ആദിവാസികള്‍, പാട്ടകൈവശക്കാര്‍ എന്നിവരില്‍ നിന്നു സംഘം പരാതികളും നിവേദനങ്ങളും സ്വീകരിക്കും.
നെല്ലിയാമ്പതി ഭൂമിയേറ്റെടുക്കല്‍ അട്ടിമറിക്കാനുനീക്കത്തെ ശക്തായി എതിര്‍ക്കുമെന്ന് എകെ ബാലന്‍ പറഞ്ഞു. എല്‍ഡിഎഫ് ഈ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തോട്ടങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും സത്യന്‍ മൊകേരി ആവശ്യപ്പെട്ടു.