HIGHLIGHTS : മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു.
മലപ്പുറം: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ ഉമ്മര്‍മാസ്റ്റര്‍ അന്തരിച്ചു. 77 വയസായിരുന്നു. കര്‍ഷകസംഘം സംസ്ഥാനകമ്മിറ്റി അംഗമാണ്. ഹൃദ്‌രോഗത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പകല്‍ 1.45നാണ് മരണം. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വട്ടപ്പറമ്പില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
രണ്ടു തവണ സിപിഐ എം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഉമ്മര്‍ മാസ്റ്റര്‍ കര്‍ഷകസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ലും 2007ലും സിപിഐ എം ജില്ലാ സെക്രട്ടറിയായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ മത്സരിച്ചു.
മണ്ണഴി എയുപി സ്‌കൂളില്‍ പ്യൂണായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രധാനധ്യാപകനായി വിരമിച്ചു. നിലവില്‍ കോല്‍ക്കളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യനൂര്‍ കല്ലുവളപ്പില്‍ ഉണ്ണീന്റെ മകനാണ്. ഉമ്മ: പാത്തുട്ടി. ഭാര്യ: പാത്തുമ്മ മുളഞ്ഞിപ്പുലാന്‍. മക്കള്‍: ഇക്ബാല്‍ (എടരിക്കോട് സര്‍വീസ് സഹകരണ ബാങ്ക്) , യൂനിസ് (എല്‍ഐസി ഏജന്റ്), സക്കറിയ (കോട്ടക്കല്‍ ആര്യവൈദ്യശാല), സോഫിയ (പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ അര്‍ബന്‍ ബാങ്ക് മലപ്പുറം ബ്രാഞ്ച്).