HIGHLIGHTS : തിരു: അടുക്കളയിലെ അടുപ്പുകളണയാതിരിക്കാന്‍ തെരുവോരങ്ങളില്‍
തിരു: അടുക്കളയിലെ അടുപ്പുകളണയാതിരിക്കാന്‍ തെരുവോരങ്ങളില്‍ അടുപ്പുകളുണ്ടാക്കി പ്രതിഷേധത്തിന്റെ അഗ്നിശ്ൃംഖല തീര്‍ക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു.
പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതിനെതിരെയും വിലക്കയറ്റത്തിനെതിരെയും സിപിഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ഈ സമരത്തില്‍ പത്തുലക്ഷത്തിലധികം അടുപ്പുകള്‍ കൂട്ടി ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിക്കാനാണ് തീരുമാനം.

ഇന്ന് വൈകീട്ട് 4.30 ന്് ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് പാറശാല മുതല്‍ മഞ്ചേശ്വരം വരെയാണ് അടുപ്പുകള്‍ കൂട്ടുന്നത്. ദേശീയ പാതയ്ക്കു പുറമെ ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സംസ്ഥാന പാതകളിലേക്കും അഗ്നിശൃംഖലകള്‍ നീളുന്നുണ്ട്.
ഒരുമീറ്ററില്‍ ഒരടുപ്പെന്ന രീതിയില്‍ 700 കിലോമീറ്ററിലാണ്് സമരം നടക്കുന്നത്. വൈകീട്ട് 5.30 വരെയാണ് സമരം. വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ , എംഎ ബേബി എന്നിവര്‍ തിരുവനന്തപുരത്തായിരിക്കും സമരത്തില്‍ പങ്കെടുക്കുക.
MORE IN പ്രധാന വാര്‍ത്തകള്‍
