HIGHLIGHTS : വാഷിങ്ടണ്‍: പ്രശസ്ത സിത്താര്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു.
വാഷിങ്ടണ്‍: പ്രശസ്ത സിത്താര്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കര്‍(92) അന്തരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഡിയഗോയിലുള്ള സ്‌ക്രിപ്‌സ് മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് ഇന്ത്യന്‍ സമയം ഇന്നുരാവിലെയായിരുന്നു അന്ത്യം.
ശ്വാസതടസത്തെ തുടര്‍ന്നു കഴിഞ്ഞയാഴ്ച മുതല്‍ ഇദേഹം ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി അദേഹം അമേരിക്കയില്‍ സ്ഥിര താമായിരുന്നു.

സിത്താറിനെ ജനകീയ വാദ്യോപകരണമാക്കിമാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു പണ്ഡിറ്റ് രവിശങ്കറിന്റേത്. ഇന്ത്യന്‍ സംഗീതത്തിന് അദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് അദേഹത്തിന് 1999 ല്‍ രാജ്യം ഭാരതരന്തം നല്‍കി ആദരിച്ചു. മൂന്നു തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2013 ലെ ഗ്രാമി അവാര്‍ഡിനും നാമനിര്‍ദേശം ചെയ്തിരുന്നു. രാജ്യസഭാംഗമായിന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലിചെയ്തിട്ടുണ്ട്.
1920 ഏപ്രില്‍ 7 ന് വാരണസിയില്‍ ഒരു സംഗീത കുടുംബത്തിലാണ് ജനനം.
പ്രശസ്ത സംഗീതജ്ഞരായ നോറാ ജോണ്‍സും, അനുഷ്‌ക ശര്‍മയും മക്കളാണ്.