HIGHLIGHTS : സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 68 റണ്‍സിനും തോറ്റു. കളി തോല്‍ക്കാതിരിക്കാന്‍ വേണ്ടതിലേറെ സമയവും മിന്നും താരങ്ങളുമുണ്ടായാല് പോരാ, ക്ഷമ കൂ...
സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 68 റണ്‍സിനും തോറ്റു. കളി തോല്‍ക്കാതിരിക്കാന്‍ വേണ്ടതിലേറെ സമയവും മിന്നും താരങ്ങളുമുണ്ടായാല് പോരാ, ക്ഷമ കൂടി വേണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ മറന്നുപോയി. ഹില്ഷെനാസിന്റെ കണിശമായ ബൗളിംഗിന് മുന്നില്‍ ചൂളിപ്പോയ ഇന്ത്യന്‍ സംഘത്തിന് സമനിലക്ക് വേണ്ടി പോലും പൊരുതാനാവാതെപ്പോയി.
കനത്ത തോല്‍വിക്കിടയിലും ആശ്വാസമായേക്കുമെന്ന് കരുതിയ നൂറാം സെഞ്ച്വറി മോഹത്തിന് ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍ക്ക് തന്നെ വിലങ്ങിട്ടു. പുറത്താവുമ്പോള്‍ 80 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം.
ഇന്ത്യക്ക് വേണ്ടി ഗംഭീര്‍ (83), ലക്ഷ്മണ് (66), വാലറ്റക്കാരന് അശ്വിന് (62) എന്നിവര്‍ തിളങ്ങിയെങ്കിലും ധോനി, കോലി, ദ്രാവിഡ് എന്നിവര്‍ മങ്ങിപ്പോയതാണ് തിരിച്ചടിയായത്.

