സല്‍മാനും തബുവും കുടുങ്ങിയേക്കും.

ദില്ലി : കൃഷ്ണമൃഗത്തെ വേട്ടയാടിയകേസില്‍ ബോളിവുഡ്താരങ്ങളായ സല്‍മാന്‍ഖാന്‍, സേഫ്അലിഖാന്‍, തബു, നീലം, സോനാലിഭദ്ര എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തി. ജോധ്പൂര്‍ക്കോടതിയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

1998ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹം സാത്ത് ഹേ എന്ന സിനിമയുടെ ഷൂട്ടിംങ്ങിനിടയിലാണ് ഇവര്‍ കൃഷ്ണമുഖത്തെ വേട്ടയാടിയെന്നാണ് കേസ്.

വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. കേസ് ശിക്ഷിക്കപ്പെടുകയാണെങ്കില്‍ പരമാവധി ആറുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്.

അതെ സമയം താരങ്ങള്‍ കുറ്റം നിഷേധിച്ചു. ഈ കേസ് ഏപ്രില്‍ 27 ലേക്കു മാറ്റി.

 

Share news
error: Content is protected !!
Scroll to Top