HIGHLIGHTS : കൊച്ചി: സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായി സീനിയര്‍
കൊച്ചി: സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായി സീനിയര്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവു മായ ആര്യാടന്‍ മുഹമ്മദ്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ ഇത് പരിഹരിക്കാമെന്നും ഘടകകക്ഷികളുമായി പ്രശ്‌നങ്ങളിലെല്ലന്നും പാര്‍ലമെന്റ് സീറ്റ് യുഡിഎഫാണ് തീരുമാനിക്കുകയെന്നും ആര്യാടന്‍ പറഞ്ഞു.
അതെസമയം സര്‍ക്കാറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടാല്‍ മാത്രമെ താന്‍ സംതൃപ്തനാകുവെന്ന് ധനമന്ത്രി കെ എം മാണി ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയ സാധ്യതയില്ലെന്നും അദേഹം പറഞ്ഞു. കൂടാതെ ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും മാണി ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെടുമെന്നും മുരളീധരന്‍ നേരത്തെ അഭപ്രായപ്പെട്ടിരുന്നു.