കൊച്ചി: സോളാര്‍തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് ജാമ്യം. പെരുമ്പാവൂര്‍ സ്വദേശി സജാദ് നല്കിയ കേസിലാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.
കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് സരിതയ്ക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. സോളാറില്‍ 40 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് സജാദ് പരാതിനല്‍കിയത്.
ഇതോടെ ഈ വിധി എടുത്ത് കാണിച്ച് മറ്റ് കേസുകളിലും ജാമ്യം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സരിത.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




