HIGHLIGHTS : കൊച്ചി: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്രമന്ത്രി കെ സി വേണു ഗോപാലിനും
കൊച്ചി: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കേന്ദ്രമന്ത്രി കെ സി വേണു ഗോപാലിനും അടുത്തബന്ധമാണുള്ളതെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ സി വേണുഗോപാലുമായി സരിതയ്ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞതായി വെള്ളാപ്പള്ളി വെളിപ്പെടുത്തി. പലമന്ത്രിമാരുമായും സരിതയ്ക്ക് അതിരുകവിഞ്ഞ ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി വ്യകത്മാക്കി.
രമേശ് ചെന്നിത്തല ഉപ മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ച് മന്ത്രിസഭയിലേക്കെത്തിയാല്‍ അതോടെ രമേശിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നും വെള്ളാപ്പള്ളി.

സോളാര്‍ തട്ടിപ്പിന്റെ ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും മന്ത്രിസഭയിലെ പലര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സരിതയുമായി മുഖ്യമന്ത്രിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫെനിയുമായി ചര്‍ച്ച നടത്താന്‍ ദൂതനെ അയച്ചിരുന്നതായും ഫെനി തന്നോട് പറഞ്ഞതായും വെള്ളാപ്പള്ളി. കൂടാതെ കേസില്‍ എന്ത് സംഭവിച്ചാലും ഐ ഗ്രൂപ്പ് ഇടപെടില്ലെന്നും ദൂതന്‍ ഫെനിയെ അറിയിച്ചിരുന്നതായും വെള്ളപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.