HIGHLIGHTS : വിലപേശിയത് എ ഗ്രൂപ്പ് എംഎല്‍എ. കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത
വിലപേശിയത് എ ഗ്രൂപ്പ് എംഎല്‍എ.
കൊച്ചി:സോളാര്‍തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ കോടതിയില്‍ നല്‍കുന്ന രഹസ്യമൊഴിയില്‍ നിന്നും മന്ത്രിമാരുടെ പേരൊഴിവാക്കാന്‍ കോടികളുടെ വിലപേശല്‍.

സരിതയുടെ മൊഴി വെളിപ്പെടുത്തുമെന്ന് പരസ്യമായി പറഞ്ഞ ഫെനി ബാലകൃഷ്ണനോട് മദ്ധ്യകേരളത്തിലെ ഒരു എ ഗ്രൂപ്പ് എംഎല്‍എയാണ് വിലപേശല്‍ നടത്തിയത്.
പ്രമുഖ യുഡിഎഫ് നേതാവിന്റെ സഹായിവഴിയാണ് എംഎല്‍എ സരിതയുടെ വക്കീലുമായി ബന്ധപ്പെട്ടത്. ഇതൊതുക്കാന്‍ ഫെനി ചോദിച്ചത് 4 കോടിയാണെന്നത് ഫെനി ബാലകൃഷ്ണനെ സരിതയുടെ പരാതി എഴുതി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും വിലക്കി.
ഇടനിലക്കാരന്‍ ബെന്നി ബെഹന്‍ ആണെന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ വ്യക്തമാക്കി. മന്ത്രി കെ ബാബുവിനും മൊഴിയൊതുക്കിയതില്‍ പങ്കുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു . ബെന്നിയുടെ പങ്ക് തെളിയിച്ചില്ലെങ്കില്‍ പേരു മാറ്റാമെന്ന് സുരേന്ദ്രന്‍.