HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിതാ എസ് നായര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരെ കുറിച്ച് പരാമര്‍ശമില്ല. പരാതിയില്‍ പ്രധാനമായും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് ഉള്ളത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സരിത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജു രാധാകൃഷ്ണനും ശാലുമേനോനുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സരിത പരാതിയില്‍ പറയുന്നു. തനിക്കും തന്റെ കുഞ്ഞിനും ജീവന് വധ ഭീഷണിയുണ്ടെന്നും മാധ്യമങ്ങള്‍ തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും സരിത പറയുന്നു. ടീം സോളാറിന്റെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം തന്നെ കൈകാര്യം ചെയ്തിരുന്നത് ബിജു രാധാകൃഷ്ണന്‍ ആയിരുന്നെന്നും പണം മുഴുവന്‍ തട്ടിയെടുത്തത് ബിജുവും ശാലു മേനോനും ചേര്‍ന്നാണെന്ന് സരിത പരാതിയില്‍ പറയുന്നു.


ഇന്ന് രാവിലെയാണ് അട്ടകുളങ്ങര ജയില്‍ സൂപ്രണ്ട് സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.