HIGHLIGHTS : തിരു : സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവിശ്യപ്പെട്ട്
തിരു : സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവിശ്യപ്പെട്ട് ഇടുതകക്ഷികള്‍ ആഹ്വാനം ചെയത് അനശ്ചിതകാല ഉപരോധസമരം അല്‍പസമയത്തിനുള്ളില്‍ തുടങ്ങും.. പല വിലക്കുകളുണ്ടായിട്ടും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി മുതല്‍ നഗരത്തെലത്തി കഴിഞ്ഞു..
രാവിലെ 10 മണിക്ക് ഉപരോധസമരം സിപിഎം ജനറല്‍ സക്രട്ടറി പ്രകാശ്കാരാട്ട് ഔദ്യോദികമായി സമരം ഉദ്ഘാടനം ചെയ്യും..
ഉപരോധസമരം തുടങ്ങുന്നതിനു മുമ്പ് തന്നെ രാവിലെ 6.40 ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എതാനും ചില ജീവനക്കാരം സക്രട്ടറിയേറ്റിനുള്ളില്‍ എത്തിയിരുന്നു. ഒമ്പത് മണിക്ക് പ്രത്യക നിയമസഭായോഗം ചേരും.
കനത്ത സുരക്ഷസംവിധാങ്ങളാണ് സക്രട്ടറിയേറ്റ് പരിസരത്ത് ഒരുക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റിലേക്കുള്ള എല്ലാ വഴികളും റോഡുകളും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു..3
അയ്യായിരത്തോളം പോലീസുകാരെ നഗരത്തിന്റെ വിവിധഭാഗങ്ങിളി്ല്‍ വിന്യസിച്ചിട്ടുണ്ട്.