HIGHLIGHTS : തിരു: പങ്കാളിത്ത പെന്ഷന് പദ്ധതി
തിരു: പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും പണിമുടക്ക്അര്ദ്ധരാത്രി 12 മണിമുതല്‍ ആരംഭിച്ചു. 60 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന എന്‍ജിഒ യൂണിയനു പുരമെ ബിജെപി അനുകൂല സംഘടനകളടക്കം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിടിച്ച് കെഎശ്ആര്‍ടിസി, കെഎസ്ഇബി ജീവനക്കാരും പണിമുടക്കും.
സമരത്തെ നേരിടാന്‍ സമരം തുടങ്ങുന്നതിന് മുമ്പേ തന്നെ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സെക്രട്ടറിയേറ്റ് അസോസിയേഷന് നേതാക്കളെ തിരുവനന്തപുരത്തുനിന്നും വടക്കന്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങി. സംഘടനാ നേതാവായ എസ് ഷബീറിനെ മലപ്പുറത്തേക്കും ജിബിന്‍ ഷായെ തൃശൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന് അകത്തുതന്നെ പല തസ്തികകളിലും സ്ഥലംമാറ്റം നടത്തിയിട്ടുണ്ട്.


സമരം നീണ്ടുപോവുകയാണെങ്കില്‍ എസ്മപോലുള്ള കരിനിയമങ്ങള്‍ നടപ്പിലാക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
സമരമുഖത്തുനിന്ന് പിറകോട്ടിലെന്നുള്ള സംഘടനകളുടെ തീരമാനം വന്നതോടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ സമരം കൂടുതല്‍ ശക്തിപ്രാഭിക്കാനാണ് സാധ്യത. ഇതിനു പുറമെ ബസ്ജീവനക്കാരുടെ പണിമുടക്കും, സിപിഎമ്മിന്റെ ഭൂമിപിടിച്ചെടുക്കല്‍ സമരവും ശക്തിപ്പെടുന്നതും കേരളത്തില്‍ വന്‍ ചലനങ്ങള്‍ തന്നെയുണ്ടാക്കുമെന്നാണ് സൂചന.