സമഗ്രപച്ചക്കറി വികസനം: വിത്ത് വിതരണം ചെയ്തു

മലപ്പുറം : കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍
കുട്ടികള്‍ക്ക് വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിനുളള പച്ചക്കറി വിത്ത് പാക്കറ്റ് വിതരണ
ഉദ്ഘാടനംപി. ഉബൈദുല്ല എം.എല്‍.എ. നിര്‍വഹിച്ചു.

മലപ്പുറം എം.എസ്.പി. സ്‌കൂളില്‍ നടന്ന
ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍,
പ്രധാനധ്യാപകന്‍ കെ.എം. മൊയ്ദീന്‍കുട്ടി മാസ്റ്റര്‍ മലപ്പുറം കൃഷി അസി. ഡയറക്ടര്‍ പി.
റസിയ, ലില്ലി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി. ആമിന
കര്‍ഷക പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

Share news
error: Content is protected !!
Scroll to Top