സഞജയ് ദത്തിന് പകരം ഞാന്‍ ജയ്‌ലില്‍ പോകാം;രാഖി സാവന്ത്

സുപ്രീംകോടതി ശിക്ഷിച്ച ബോളീവുഡ് താരം സഞജയ് ദത്തിന് പകരം താന്‍ ജയിലില്‍ പോകാമെന്ന് ബോളിവുഡിന്റെ ചൂടന്‍ താരം രാഖി സാവന്ത്. ദത്തിന്റെ കടുത്ത ആരാധികയാണ് രാഖി സാവന്ത്.

സുപ്രീംകോടതി വിധി അറിഞ്ഞപ്പോള്‍ ശരിക്കും തകര്‍ന്ന് പോയെന്നാണ് ഇവര്‍ പറഞ്ഞത്. സഞ്്ജയ് ദത്തിന്റെ ജീവിതം മുഴുവന്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. അദേഹത്തെ കാത്തിരിക്കുന്നൊരു കുടുംബമുണ്ട്. എന്നെ കാത്തിരിക്കാന്‍ എന്റെ അമ്മ മാത്രമേയുള്ളു. ഞാന്‍ വിവാഹിതയുമല്ല. ജയിലിലെ ജീവിതവും എന്റെ ഇപ്പോഴത്തെ ജീവിതവും തമ്മില്‍ വലിയ വ്യത്യാസവുമില്ല. അതുകൊണ്ട് അദേഹത്തിന് പകരം ഞാന്‍ ജയിലില്‍പോകാം എന്നാണ് രാഖി സാവന്ത് പറഞ്ഞത്.

സഞ്്ജയ് ദത്തിന് പിന്‍തുണയുമായി ബോളിവുഡിലെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെയും നിരവധി പേര്‍ പിന്തുണയുമായി എത്തുമ്പോള്‍ രാഖിയുടെ വാക്കുകള്‍ വേറിട്ടതായി.

Share news
error: Content is protected !!
Scroll to Top