സച്ചിന്‍ ക്രിക്കറ്റിലെത്തിയിട്ട് 23 വയസ്സ്.

അഹമ്മദാബാദ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യന്തരക്രിക്കറ്റിലെത്തിയിട്ട് ഇന്നേക്ക് 23 വര്‍ഷം. ഇരുപത്തിമൂന്ന്‌ വര്‍ഷത്തിനിടയ്‌ക്ക് 190 ടെസ്‌റ്റ് കളിച്ച ഇന്ത്യയുടെ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ 15533 റണ്‍സ്‌ സ്വന്തമാക്കി. 463 അന്താരാഷ്‌ട്ര ഏകദിനങ്ങളില്‍ നിന്ന്‌ 18426 റണ്‍സും സച്ചിന്‍ നേടി. റിക്കോഡുകളുടെ കൂട്ടുകാരനായ സച്ചിനാണ്‌ ഏറ്റവും കൂടുതല്‍ ടെസ്‌റ്റും ഏകദിനവും കളിച്ചിട്ടുളള താരം. ടെസ്‌റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടിയിട്ടുളളതും സച്ചിനാണ്‌.

1989 നവംബര്‍ 15 ന്‌ കറാച്ചിയിലായിരുന്നു സച്ചിന്‍ ആദ്യമായി രാജ്യാന്തര മത്സരത്തിനിറങ്ങിയത്‌.

സച്ചിന്‍ ക്രിക്കറ്റിന്‌ നല്‍കിയ സംഭാവനകള്‍ക്കുളള ബഹുമാനാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സച്ചിന്‌ രാജ്യസഭാംഗത്വം നല്‍കിയിരുന്നു

Related Articles