HIGHLIGHTS : മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയായ 53ാ
മലപ്പുറം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയായ 53ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഇ.അഹമ്മദ് വിശിഷ്ടാതിഥിയായി. വ്യവസായ മന്ത്രിപി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ടൂറിസം മന്ത്രി എ.പി അനില്‍കുമാറും ഇ.റ്റി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
എം.എല്‍.എമാരായ പി. ഉബൈദുള്ള, എം.പി അബ്ദുസമദ് സമദാനി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം.ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, റ്റി.എ അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മമ്മൂട്ടി, കെ.റ്റി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, പി.കെ ബഷീര്‍, അ്ഡ്വ. എന്‍. ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ് മുസ്തഫ, എം.എസ്.പി കമാന്റന്റ് യു.ഷറഫലി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, സിനിമാ താരം റിമകല്ലിങ്കല്‍ സംസാരിച്ചു.

ഉച്ചക്ക് 2.30ന് മലപ്പുറം കോട്ടപ്പടി സ്റ്റഡേിയത്തില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്രയില്‍ ജില്ലയിലെ 80 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഘോഷയാത്രയില്‍ 40 ഫ്‌ളോട്ടുകള്‍ അണിനിരന്നു. ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, എം.എല്‍.എ മാരായ പി. ഉബൈദുള്ള, സി. മമ്മൂട്ടി, അഡ്വ. എം ഉമ്മര്‍, കെ.റ്റി ജലീല്‍, കെ.എന്‍.എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ ബഷീര്‍, പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ഡി.പി.ഐ എ. ഷാജഹാന്‍, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
രജിസ്റ്റര്‍ ചെയ്ത 8049 മത്സരാര്‍ഥികളെ കൂടാതെ അപ്പീലിലൂടെയും കോടതി വഴിയുമെത്തിയവരുള്‍പ്പടെ പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തം മേളക്കുണ്ടാകും. മലപ്പുറം നഗരത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സജ്ജമാക്കിയ 18 വേദികളിലാണ് പരിപാടികള്‍ നടക്കുക. എട്ടാംവേദിയായ കോട്ടക്കുന്നിലെ അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക പരിപാടികളും 16 വേദികളില്‍ മത്സരങ്ങളും കുന്നുമ്മലില്‍ പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍ പമ്പിനു സമീപമുള്ള വേദിയില്‍ എക്‌സിബിഷനും നടക്കും. പുതുതായി ഉള്‍പ്പെടുത്തിയ 14 ഇനങ്ങള്‍ ഉള്‍പ്പെടെ 232 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.