സംസ്ഥാന വികലാംഗ അവാര്‍ഡ് ഇബ്രാഹീം ചെട്ട്യാര്‍മാടിന്

തിരൂരങ്ങാടി: വികലാംഗക്ഷക്ഷേമ രംഗത്തെ പ്രവര്‍ത്തനത്തിന് പി സി ഇബ്രാഹീം ചെട്ട്യാര്‍മാടിന് സംസ്ഥാന വികലാംഗ അവാര്‍ഡ്. സ്ത്യുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന വികലാംഗ ജീവനക്കാര്‍ക്കുള്ള സംസ്ഥാന വികലാംഗ അവാര്‍ഡിനാണ് ഇബ്രാഹീമിനെ തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടര യസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും സ്വാധീനം നഷ്ടപ്പെട്ട ഇബ്രാഹീം വികലാംഗ ക്ഷേമ പ്രവര്‍ത്തന രംഗത്ത് സുപരിചിതനാണ്. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഇബ്രാഹീം വികലാംഗരുടെ ഒരോ ആവശ്യങ്ങള്‍ നേടിയെടുക്കാനും ക്ഷേമ പദ്ധതികള്‍ എത്തിച്ചു കൊടുക്കാനുമായി മുന്‍പന്തിയിലുണ്ട്. കേരള വികലാംഗ സഹായ സമിതിയുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രസ്സില്‍ ബൈന്റര്‍ ഗ്രേഡ് രണ്ട് ആയി പ്രവര്‍ത്തിക്കുന്നു. ചെട്ട്യാര്‍മാട് സ്വദേശിയായ പെരുങ്കടക്കാട്ട് ചെട്ടിയാരില്‍ ബീരാന്‍കുട്ടിയുടെയും സൈനബ ഹജ്ജുമ്മയുടേയും മകനാണ്.

അന്തര്‍ദേശീയ വികലാംഗ ദിനമായ ഇന്ന് (ഡിസംബര്‍ 3 ) എറണാംകുളം കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം കെ മൂനീറില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കും.

Share news
error: Content is protected !!
Scroll to Top