HIGHLIGHTS : തിരു : സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരുമണിക്കൂര്‍ ലോഡ്‌ഷെഡിംഗ്.
തിരു : സംസ്ഥാനത്ത് ഇന്നുമുതല്‍ ഒരുമണിക്കൂര്‍ ലോഡ്‌ഷെഡിംഗ്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെയുണ്ടായ വൈദ്യുതി തകരാറുമൂലമുണ്ടായ പ്രതിസന്ധിയാണ് ഇതിനു കാരണമെന്നും ഇതു പരിഹരിക്കുന്നതുവരെ സംസ്ഥാനത്ത് ഒരുമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട 900 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ ലഭിക്കുന്നില്ല.

പ്രതിസന്ധി രൂക്ഷമാണെന്നും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെസി വേണുഗോപാല്‍ അറിയിച്ചു.