HIGHLIGHTS : തിരു: സംസ്ഥാനം കൊടും ചൂടില്‍ ഉരുകുമ്പോള്‍ കൃഷി വകുപ്പിന്റെ ധൂര്‍ത്ത്. 140 എംഎല്‍എമാര്‍ക്കാണ് വിഷുകൈനീട്ടമായി കൃഷിമന്ത്രി എല്‍സിഡി ടിവി നല്‍കിയത്.
തിരു: സംസ്ഥാനം കൊടും ചൂടില്‍ ഉരുകുമ്പോള്‍ കൃഷി വകുപ്പിന്റെ ധൂര്‍ത്ത്. 140 എംഎല്‍എമാര്‍ക്കാണ് വിഷുകൈനീട്ടമായി കൃഷിമന്ത്രി എല്‍സിഡി ടിവി നല്‍കിയത്. ഇതിന് പുറമെ കൃഷിവകുപ്പ് പുറത്തിറക്കിയ പുതിയ ഉല്പന്നമായ നീരയും കൈനീട്ടമായി നല്‍കിയിട്ടുണ്ട്.
36 ഇഞ്ച് സോണി എല്‍സിഡി ടിവിയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് കൈനീട്ടമായി നല്‍കിയത്. കൃഷിവകുപ്പ് ഇതിനായി ചിലവഴിച്ചത് നാല്പത്ലക്ഷത്തിലേറെയും.

സഭാസമ്മേളനത്തിന്റെ അവസാനദിനത്തില്‍ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയ്ക്ക് ശേഷമാണ് കൃഷിവകുപ്പ് എംഎല്‍എ മാര്‍ക്ക് ഈ സമ്മാനം നല്‍കിയത്.
എന്നാല്‍ ഈ വിഷയത്തോട് പ്രതികരിക്കാന്‍ കൃഷിമന്ത്രിയോ എംഎല്‍എമാരോ ഇതുവരെ തയ്യാറായിട്ടില്ല.