സംവിധായകനെ ആക്രമിച്ച സംഭവം : 2 പേര്‍ അറസ്റ്റില്‍

കുന്നംകുളം: സദാചാരപോലീസ് ചമഞ്ഞ് സംവിധായകന്‍ ബിജു ഇബ്രാഹിമിനേയും സുഹൃത്ത് പ്രതീഷിനേയും ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ 2 പേരെ കുന്നംകുളം എസ്‌ഐ അറസ്റ്റ് ചെയ്തു. കല്ലാഴികുന്ന് സ്വദേശികളായ കടുവില്‍ ചന്ദ്രന്റെ മകന്‍ നിഖില്‍(22), കോതാട്ടില്‍ ബാലന്റെ മകന്‍ അനില്‍കുമാര്‍ (37) എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ നാലിന് നരിമട എന്ന സ്ഥലത്തിനടുത്തുവെച്ച് ഫോട്ടോയെടുക്കുന്ന തിനിടയ്ക്കാണ് ബിജുവിനേയും സുഹൃത്തിനേയും ഇവര്‍ ആക്രമിച്ചത്.

 

സദാചാരപോലീസ് സംവിധായകന്‍ ബിജു ഇബ്രാഹിമിനെ മര്‍ദ്ധിച്ചു

Share news
error: Content is protected !!
Scroll to Top