സംഗീത നാടക അക്കാദമി അമേച്വര്‍ നാടകമത്സരത്തിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശുര്‍ സംഗീത നാടക അക്കാദമി നടത്തുന്ന അമേച്വര്‍ നടകമത്സരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ മാസത്തിലാണ് മത്സരം നടക്കുക.. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ അപേക്ഷയും, സ്‌ക്രിപ്റ്റിന്റെ മുന്ന് കോപ്പിയും, സംവിധായക കുറിപ്പും ബയോഡാറ്റയും ജൂലൈ 25ന് വൈകീട്ട് 5 മണിക്കു മുമ്പായി അക്കാദമിയുടെ തൃശ്ശുരിലെ ഓഫീസിലെത്തിക്കണം.

അപേക്ഷയുടെ നിയമാവലിയും ഫോറവും അക്കാദമി ഓഫീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്. www.keralasangeethanatakaakademi.com ആണ് വെബ്‌സൈറ്റ് അഡ്രസ്സ്. അപേക്ഷഥ തപാലില്‍ ലഭിക്കേണ്‍വര്‍ അഞ്ചു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പുക്കാവ്, തൃശ്ശുര്‍ 20 ഫോണ്‍ 04872332134. 2332548 ഇമെയില്‍ ksnakademi@gmail.com

Share news
error: Content is protected !!
Scroll to Top