HIGHLIGHTS : കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ മൊഴിമാറ്റിയത്
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ മൊഴിമാറ്റിയത് സമ്മര്‍ദ്ദവും ഭീഷണിയും മൂലമാണെന്ന് കേസിലെ മുഖ്യ സാക്ഷിയായ പിപി അബുവിന്റെ വെളിപ്പെടുത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജിനും ടിവി രാജേഷിനുമെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും അബു വ്യക്തമാക്കി.
ഇന്ന് രാവിലെ മുതല്‍ അബുവിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായുമുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും നാട്ടില്‍ തന്നെ ഉണ്ടായിരുന്നതായും അബു വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞദിവസം ഷുക്കൂര്‍ വധക്കേസില്‍ നേരത്തെ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യത്യസ്തമായ നിലപാടായിരുന്നു അബു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചിരുന്നത്.
ഈ മൊഴി നല്‍കാന്‍ കാരണം തന്നെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയതും മൂലമാണെന്ന് അബു പറഞ്ഞു. പോലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും വിചാരണ വേളയില്‍ ഈ മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അബു പറഞ്ഞു.
സഹകരണ ആശുപത്രിയില്‍ വച്ച് സിപിഎം നേതാക്കള്‍ ഷുക്കൂര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് താന്‍ സാക്ഷിയായെന്ന് അബു നേരത്തെ മൊഴിനല്‍കിയിരുന്നു. മുഹമ്മദ് സാബിര്‍ എന്നയാളും ഇതെ മൊഴിതന്നെ നല്‍കിയിരുന്നു. സിപിഐഎം കണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി യുസി വേണു ഫോണിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഡാലോചന നടത്തിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ മൊഴിയാണ് കഴിഞ്ഞ ദിവസം ഇവര്‍ മാറ്റിപറഞ്ഞത്. ആസമയത്ത് ഞങ്ങള്‍ ആശുപത്രിയില്‍ ഇല്ലെന്നായിരുന്നു സാക്ഷികള്‍ കഴിഞ്ഞ ദിവസം തിരുത്തിയത്. ലീഗ് പ്രവര്‍ത്തകരായ തങ്ങള്‍ എന്തിന്്് ആശുപത്രിയില്‍ പോയി സിപിഐഎം നേതാക്കളെ കാണണം എന്നും ഇവര്‍ സത്യവാങ്മൂലത്തില്‍ ചോദിച്ചിരുന്നു.
അതെസമയം അബുവിനൊപ്പം ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരായ മൊഴി മാറ്റി സത്യവാങ്മൂലം നല്‍കിയ മറ്റൊരു സാക്ഷി സാബിന്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.