ഷവര്‍മകഴിച്ച് മരണം: ഹോട്ടലുടമയ്‌ക്കെതിരെ കേസ്.

തിരു: തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് ഷവര്‍മകഴിച്ച് ഭഷ്യവിഷബാധയേറ്റ മലയാളി വിദ്യാര്‍ത്ഥി ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യു റോയ്(21) മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വാഴക്കാട്ടെ ‘സാല്‍വ കഫേ’ യുടമ അബ്ദുല്‍ ഖാദറിനെതിരെയാണ് കേസ്.

ജൂലൈ 10 ന് സാല്‍വ കഫയില്‍ നിന്ന് ഷവര്‍മ വാങ്ങിച്ച്് സച്ചിന്‍ ബാംഗ്ലര്‍ക്കുള്ള ബസ്സില്‍ യാത്രചെയ്യുകയായിരുന്നു. ബസ്സില്‍ വെച്ച് ഷവര്‍മ കഴിച്ച സച്ചിന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ബാംഗൂരിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ചികിത്സ നടത്തിയെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇയാള്‍ മരിച്ചത്.

അന്നേ ദിവസം ഈ കടയില്‍ നിന്ന് ഷവര്‍മകഴിച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റ് പത്ത് പേര്‍ക്കും ഭഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഈ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് അബ്ദുള്‍ ഖാദറിനെതിരെ ജീവപര്യന്തം ശ്ക്ഷവരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.

Share news
error: Content is protected !!
Scroll to Top