HIGHLIGHTS : ദില്ലി: രാമായണത്തിലെ ശ്രീരാമന്‍ ഒരു മോശം ഭര്‍ത്താവാണന്ന ബിജെപി നേതാവ് രാംജത്മലാനിയുടെ പ്രസ്താവന വിവാദമാകുന്നു. ഭാരതീയ 'മാതൃക'പുരുഷനായി
ദില്ലി: രാമായണത്തിലെ ശ്രീരാമന്‍ ഒരു മോശം ഭര്‍ത്താവാണന്ന ബിജെപി നേതാവ് രാംജത്മലാനിയുടെ പ്രസ്താവന വിവാദമാകുന്നു. ഭാരതീയ ‘മാതൃക’പുരുഷനായി സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തികാണിക്കുന്ന രാമനെ കുറിച്ച് ഒരു സീനിയര്‍ നേതാവുതന്നെ ഇത്തരം പരാമര്‍ശം നടത്തിയത് അവരെ ഞെട്ടിച്ചിരിക്കുകയാണ്.
സ്ത്രീ പുരുഷബന്ധത്തെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് രാംജത്മലാനി ഇതു പറഞ്ഞത്.

‘രാമന്‍ ഒരു മോശം ഭര്‍ത്താവാണ് എനിക്കദേഹത്തെ ഒരുകാലത്തും ഇഷ്ടമല്ല കാരണം മുക്കുവരുടെ വാക്കുകേട്ട് പാവപ്പെട്ട ഒരു സ്ത്രീയെ വനവാസത്തിനയച്ച ആളാണ് രാമന്‍’ എന്നും അദേഹം പറഞ്ഞു.
ലക്ഷമണനെ കുറിച്ചും രാംജത്മലാനി കണക്കറ്റ് കളിയാക്കി. ലക്ഷമണന്റെ സംരക്ഷണയിലുണ്ടായിരുന്ന സീതയെ തട്ടിക്കൊണ്ടുപോയപ്പോള്‍ ശ്രീരാമന്‍് സീതയെവിടെയെന്ന് കണ്ടുപിടിക്കണമെന്നാവശ്യപെട്ടപ്പോള്‍ ഒഴിവുപറഞ്ഞത് അവര്‍ തന്റെ ജ്യേഷ്ഠ പത്‌നിയായിരുന്നെന്നും അവരുടെ മുഖം ഇതുവരെ കണ്ടിട്ടില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നുമായിരുന്നു ലക്ഷമണന്റെ മറുപടിയെന്നായിരുന്നു രാംജത്മലാനിയുടെ പ്രസംഗം.
സ്വാമി വിവേകാനന്ദനെയും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെയും തുലനം ചെയ്ത് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് ഗഡ്കരി നടത്തിയ പ്രസ്താവനയുടെ ചൂട് കെട്ടടങ്ങുന്നതിന് മുമ്പ് സംഘപരിവാര്‍ സംഘടനകള്‍ ഹിന്ദു ഏകീകരണത്തന് ഉപയോഗിക്കുന്ന ശ്രീരമ സങ്കല്പത്തെ തകര്‍ക്കുന്ന പ്രസ്താവന ബിജെപിയിലെ ഗ്രൂപ്പ് രാഷ്ട്ീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും.
[youtube]http://www.youtube.com/watch?v=ei8c0xhsJQE[/youtube]