HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍
തിരു : സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരെ താന്‍ കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു.
ക്വാറി അസോസിയേഷന്‍ ഭരവാഹികളോട് ഒപ്പം നിവേദനം നല്‍കുന്നതിനായാണ് ശ്രീധരന്‍ നായര്‍ വന്നത്. ക്വാറി ആവശ്യത്തിനല്ലാതെ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ വിഷയത്തില്‍ ശ്രീധരന്‍നായരെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അതേ സമയം എന്നാണ് ശ്രീധരന്‍ നായരെ കണ്ടെതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. 2012 ജൂലൈ 9 നാണ് ശ്രീധരന്‍ നായരെ കണ്ടെതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ജോപ്പന് ശ്രീധരന്‍ നായര്‍ പണം കൊടുത്തു എന്ന് പറയുന്ന തിയ്യതിയിലാണ് മുഖ്യമന്ത്രി ശ്രീധരന്‍ നായരെ കണ്ടതെന്ന കാര്യം ഇതുവരെയും വ്യക്തമായിട്ടില്ല.
എന്നാല്‍ ഇതിനിടെ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് വിഎസ് പറഞ്ഞു. സോളാര്‍ കമ്പനിയില്‍ മുഖ്യമന്ത്രിയുടെ ഷെയര്‍ എത്രയെന്ന് വ്യക്തമാക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് സിബിഐ അനേ്വഷണം നടത്താമെന്ന് പറയുന്നെതന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.