HIGHLIGHTS : കൊച്ചി : വാരാപുഴ പീഢനക്കേസിലെ പ്രതി ശോഭാജോണിന്
കൊച്ചി : വാരാപുഴ പീഢനക്കേസിലെ പ്രതി ശോഭാജോണിന് വന്‍ അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ഇതെകുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍. ആയതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍ക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ശോഭാജോണിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കര്‍ തങ്ങളുടെ ഈ കേസിലെ നിലപാട് കോടതിയില്‍ പറഞ്ഞത്.
വരാപുഴ പീഢനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ കര്‍ണാടകയിലെ അള്‍സൂര്‍ ബാംഗ്ലൂര്‍, കേരളത്തിലെ അടൂര്‍ കാക്കനാട് സ്ഥലങ്ങലില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെച്ചുവെന്നതാണ് ശോഭാജോണിനെതിരെയുള്ള കേസ്. 68 പ്രതികളുള്ള ഈ കേസില്‍ 11 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ആയതിനാല്‍ ശോഭാജോണിനെ ജാമ്യത്തില്‍ വിടുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാറിന്റെ വാദം.