HIGHLIGHTS : തിരു: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം
തിരു: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം പത്ത് വര്‍ഷത്തിലൊരിക്കല്‍മാത്രം മതിയെന്നും സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാന്‍ താഴെതട്ടിലുള്ള എല്ലാ ജോലികളും പുറം കരാര്‍ നല്‍കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച പൊതു അവലോകന തകമ്മറ്റി നിര്‍ദേശിച്ചു.
കൂടാതെ പുതിയ കോഴ്‌സുകളും കോളേജുകളും ഇനി അണ്‍എയ്ഡഡ്് സമ്പ്രദായത്തില്‍ മാത്രം തുടങ്ങിയാല്‍ മതിയെന്നും നിയമസഭയില്‍ വച്ച് റപ്പോര്‍ട്ടില്‍ പറയുന്നു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുക്തിഭദ്രവും സ്വാഗതാര്‍ഹവുമാണെന്നും ഇതു നടപ്പാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ശബഌച്ചെലവിലെ വര്‍ധന, എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ടീച്ചിങ് ഗ്രാന്റ്്, പെന്‍ഷന്‍, പലിശ എന്നിവ സര്‍ക്കാറിന്റെ ധന സ്ഥിതി മോശമാക്കുന്നതായി കമ്മിറ്റി വിലയിരുത്തി. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നത് അവസാനിപ്പിക്കണം. ടീച്ചിങ് ഗ്രാന്റ് സംവിധാനം പരിഷ്‌ക്കരിക്കണം എയ്ഡഡ് മേഖലയില്‍ പുതുതായി സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കരുത്. മൊത്തം ശമ്പളച്ചെലവില്‍ പകുതിയിലധികവും വിദ്യഭ്യാസ മേഖലയിലാണെന്നും ഈ നിലയില്‍ മാറ്റം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ബാങ്ക് വഴിയോ ഇ-പേമെന്റ് വഴിയോ മാത്രമേ നല്‍കാവു.
ഡോ.കെ പുഷ്പാംഗദന്‍, ഡോ. കെ വി ജോസഫ്്, ഡോ. വി നാഗരാജ നായിഡു, ജോ.മേരി ജോര്‍ജ്ജ് എന്നിവരാണ് കമ്മിറ്റിയംഗങ്ങള്‍.