വ്യാപാരിയുടെ കൊല; പ്രതികളുടെ ജാമ്യഹരജി തള്ളി.

മഞ്ചേരി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. പള്ളിക്കല്‍ കോഴിപ്പുറം മാനന്താട്ടുപുറം കൊടക്കാട്ടകത്ത് അഷറഫ്(32) പള്ളിക്കല്‍ പഴതൊടി താഴത്തേരി അന്‍സാര്‍(24) പുളിക്കല്‍ ഒളവട്ടൂര്‍ ഇരുപ്പിടിച്ചോല പൊക്കളത്ത് അബ്ദുല്‍ റഷീദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

കഴിഞ്ഞ നവംബര്‍ 19 നാണ് ചെനക്കലങ്ങാടി പള്ളിപ്പടി സ്വദേശി നീരുട്ടിക്കല്‍ ബാവയുടെ മകന്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പുവി(45)നെ ജീപ്പില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി 12 മണിയോടെ താമരശേരി ചുരത്തിലെ എട്ടാം വളവിനും ഒമ്പതാം വളവിനു മിടയില്‍ വച്ച്  കൊക്കയിലേക്ക് തള്ളുകയായിരുന്നു.

വ്യാപാരിയുടെ കൊല; പ്രതികള്‍ പിടിയില്‍

Share news
error: Content is protected !!
Scroll to Top