വൈദ്യുത നിരക്ക് വര്‍ധന ഉടന്‍

HIGHLIGHTS : തിരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും.

malabarinews

തിരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ധാരണയായത്. കെഎസ്ഇബി 30 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ചെറുകിട ഉപഭോക്താക്കളെ വലിയ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.

sameeksha

1546.40 കോടി രൂപ അധിക വരുമാനം കിട്ടുന്ന നിരക്ക് വര്‍്ധനാ നിര്‍ദേശമാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് നല്‍കിയിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി യൂണിറ്റിന് 35 പൈസമുതല്‍ 1.30 പൈസ വരെ കൂട്ടാനാണ് ബോര്‍ഡ് നിര്‍ദേശിക്കുന്നത്. ഇതിനു പുറമെ 5 മുതല്‍ 90 രൂപ വരെ ഫിക്‌സഡ് ചാര്‍ജ്ജായി പിരിക്കുന്നതിനും ബോര്‍ഡ് അനുമതിതേടിയിട്ടുണ്ട്.

ഗാര്‍ഹിക മേഖലയില്‍ മാസം 300 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ കാര്യമായ വര്‍ദ്ധനതനന്നെയാണ് ഉണ്ടാവാനിരിക്കുന്നത്. എന്നാല്‍ വ്യവസായ മേഖലയിലെ കടുത്ത വര്‍ദ്ധനവ് ഒവിക്കാനും എന്നാല്‍ അതെ സമയം വന്‍കിട ഹോട്ടലുകള്‍, ഷോപ്പിങ്മാളുകള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തന്നെ ചാര്‍ജ്ജില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!