HIGHLIGHTS : തിരു: കേരളത്തില്‍ വൈദ്യുതി മേഖല
തിരു: കേരളത്തില്‍ വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കാനൊരുങ്ങുന്നു. സ്വകാര്യ വത്കരിക്കാനുള്ള പദ്ധതി തയ്യാറാക്കി ഫെബ്രുവരി 28 നകം അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വൈദ്യുതി വിതരണ മേഖലയില്‍ ഉണ്ടായിട്ടുള്ള നഷ്ടം നികത്താനായി പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി ലഭിക്കണമെങ്കില്‍ അതിനാവശ്യമായിട്ടുള്ള സാമ്പത്തിക പുനഃ സംഘടന പദ്ധതി കേന്ദ്രം അംഗീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുന്ന പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സത്‌നാം സിങ്ങ് ഫെബ്രുവരി 13 ന് കെഎസ്ഇബി ചെയര്‍മാന്‍ എം ശിവശങ്കറിന് ഇതു സംബന്ധിച്ച കത്തയച്ചു. ഈ കത്ത് കിട്ടി 15 ദിവസത്തിനുളളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വകാര്യവത്കരണം ഫ്രാഞ്ചൈസി രൂപത്തിലോ, പൊതു- സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകണമെന്നാണ് വ്യവസ്ഥ.
കെഎസ്ഇബിയുടെ കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ ചെലുത്തുന്നത്.
കെഎസ്ഇബിയുടെ കാര്യത്തില്‍ നിര്‍ണ്ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ ചെലുത്തുന്നത്. വൈദ്യുതി ബോര്‍ഡില്‍ രണ്ടുമാസമായ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലഭ്യമാക്കിയ വായ്പ ഉപയോഗിച്ചാണ്. ഈ സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.